ഉള്ള്യേരി: മലബാർ മെഡിക്കൽ കോളജിൽ കണ്ണിൽ ചുവപ്പും നീർക്കെട്ടും ചൊറിച്ചിലുമായി വന്ന 47 വയസ്സുള്ള വ്യക്തിയുടെ കണ്ണിൽനിന്നും വിരയെ നീക്കം ചെയ്തു. ഡൈറേഫൈലേറിയ എന്ന ഇനത്തിൽപെട്ട 7 സെന്റീമീറ്ററോളം നീളമുള്ള വിരയെ സബ്കഞ്ചറ്റൈവൽ സ്‌പേസിൽ നിന്നാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. ശസ്ത്രക്രിയക്ക് ശേഷം രോഗി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടർ അറിയിച്ചു. നേത്ര വിഭാഗം ഡോക്ടർമാരായ ഡോ. നിഷിത, ഡോ. ലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. കണ്ണിൽ ഇടയ്ക്കിടെ ചുവപ്പും ചൊറിച്ചിലുമുള്ള വ്യക്തികൾ നിർബന്ധമായും നേത്ര പരിശോധന നടത്തേണ്ടതുണ്ടെന്ന് നേത്ര രോഗ വിഭാഗം മേധാവി ഡോ. രാജു അറിയിച്ചു.