1
കട്ടിപ്പാറയിൽ പര്യടനത്തിനെത്തിയ ടി. ബാലസോമനെ മുതിർന്ന കർഷകൻ ടി.പി.കേളപ്പൻ പച്ചക്കറികൾ നൽകി സ്വീകരിക്കുന്നു

കൊടുവള്ളി: കൊടുവള്ളി മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി.ബാലസോമൻ കട്ടിപ്പാറ പഞ്ചായത്തിലും, കൊടുവള്ളി നഗരസഭാ പ്രദേശങ്ങളിലും ചീടിക്കുഴി ,ചെമ്പുങ്കര, കല്ലുള്ളതോട്, മാരാർജി നഗർ, താഴ് വാരം പര്യടനം നടത്തി. കട്ടിപ്പാറ കാക്കണഞ്ചേരി ആദിവാസി കോളനിയിലെ വീടുകൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. കട്ടിപ്പാറയിലെ മുതിർന്ന കർഷകൻ ടി.പി.കേളപ്പൻ പച്ചക്കറികൾ നൽകി ബാലസോമനെ സ്വീകരിച്ചു. എന്നീ പ്രദേശങ്ങളിൽ പര്യടനം നടത്തി. ഷാൻകട്ടിപ്പാറ, മനോജ് നടുക്കണ്ടി, മനോജ് വേണാടി, വാസുദേവൻ നമ്പൂതിരി, പി.കെ. ചന്ദ്രൻ , ഷാൻകരിഞ്ചോല, വിദ്യാസാഗർ, പര്യടനത്തിന് നേതൃത്വം നൽകി.