കോഴിക്കോട് : ചേളന്നൂർ ശ്രീനാരായണഗുരു കോളേജിലെ എൻ.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന സപ്തദിന വെർച്വൽ ക്യാമ്പ് സമാപിച്ചു. ഏഴു ദിവസം നടന്ന വേർച്വൽ ക്യാമ്പിന്റെ സമാപന സമ്മേളന ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. ദേവിപ്രിയ.വി നിർവഹിച്ചു. ജിതേഷ് സി. പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ബിന്ദു എം.കെ സ്വാഗതം പറഞ്ഞു. വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടികളും വിത്ത് പേന നിർമ്മാണം, കുടിവെള്ള സർവ്വേ, കവയിത്രി സുഗത കുമാരിക്ക് ആദരം അർപ്പിച്ചുകൊണ്ട് വൃക്ഷ തൈ നടൽ എന്നിവ നടന്നു. ഡോ. വിനീഷ് കെ.പി, രജീഷ് എം. ടി എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർമാരായ ഡോ.ബിന്ദു എം.കെ, ജിതേഷ് സി.പി എൻ.എസ്.എസ് സെക്രട്ടറിമാരായ അഭിനവ്, അഭിനന്ദ്, ശ്രീലയ, അർഷദ് എന്നിവരുടെ നേതൃത്വത്തിലാണ് വെർച്വൽ ക്യാമ്പ് സംഘടിപ്പിച്ചത്.