കുന്ദമംഗലം: കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു ) ജീവനക്കാരുടെ കുടുംബ സംഗമവും സർവീസിൽ നിന്നും വിരമിക്കുന്ന സംസ്ഥാന കമ്മറ്റി അംഗം പി.പ്രസാദിന് യാത്രയയപ്പും നൽകി . രണ്ട് പതിറ്റാണ്ടുകാലം കെ.എസ്.ഇ.ബി വർക്കേർസ് അസോസിയേഷന്റെ സംസ്ഥാന സമിതി അംഗമായി പ്രവർത്തിച്ച പി.പ്രസാദിന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജയപ്രകാശ് ഉപഹാരം സമർപ്പിച്ചു.സി .ഐ.ടി .യു നേതാവ് ഇസ്മയിൽ കുറുമ്പൊയിൽ ഉദ്ഘാടനം ചെയ്തു. എം.വി ഷിജു അദ്ധ്യക്ഷത വഹിച്ചു . സച്ചിൻ ദേവ്, എം.എം അക്ബർ,പി.കെ പ്രമോദ്, സി.കെ ഹാജിറ , സുനിലേശൻ, ശശാങ്കൻ, എം.കെ ലാലു തുടങ്ങിയവർ പ്രസംഗിച്ചു. ജീവനക്കാരുടെയും, കുടുംബാഗങ്ങളുടെയും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഉദയകുമാർ സ്വാഗതം പറഞ്ഞു.