mavo

മാനന്തവാടി: തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി സി.പി.ഐ മാവോയിസ്റ്റ് പോസ്റ്റർ. തൊണ്ടർനാട് മട്ടിലയത്താണ് കഴിഞ്ഞ ദിവസം രാത്രി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ജനകീയ യുദ്ധം ശക്തിപ്പെടുത്തുക, കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തിനും സി.പി.എമ്മിന്റെ അവസരവാദ രാഷ്ട്രീയത്തിനും ബ്രാഹ്മണിക്കൽ ഹിന്ദുത്വ ഫാസിസത്തെ ചെറുക്കാൻ കഴിയില്ല, വോട്ട് ബഹിഷ്‌കരിക്കുക എന്നിങ്ങനെയാണ് പോസ്റ്ററുകളിലുള്ളത്. പ്രാദേശികമായി സ്വകാര്യ വ്യക്തികൾ നടത്തുന്ന ചൂഷണത്തിനെതിരെയും പോസ്റ്ററിൽ മുന്നറിയിപ്പുണ്ട്. തൊണ്ടനാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.