കോഴിക്കോട്: ഇലക്ഷൻ ബോധവത്കരണത്തിൻറ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബിൻറ സഹകരണത്തോടെ സ്വീപ്പ് സെൽ ഇന്ന് വൈകുന്നേര० 4 ന് സൈക്കിൾ റാലി സ०ഘടിപ്പിക്കുന്നു. ജില്ലാ കളക്ടറും,സിറ്റി പൊലീസ് ചീഫും ചേർന്ന് ഫ്ളാഗ് ഓഫ് ചെയ്യുന്ന റാലി മാനാഞ്ചിറയിൽ നിന്ന് ആര०ഭിച്ച് ബീച്ചിൽ സമാപിക്കും. സൈക്കിൾ ക്ലബ് മെമ്പർമാർ, ഭിന്നശേഷിക്കാർ,ട്രാൻസ് ജെൻഡറുകൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കു.