1
കിഴക്കോത്ത് വെള്ളാരം പാറ കോളനിയിലെ വീടുകളിൽ ടി.ബാലസോമൻ വോട്ട് അഭ്യർത്ഥിക്കുന്നു.

കൊടുവള്ളി: കൊടുവള്ളി നിയോജകമണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി.ബാലസോമൻ കിഴക്കോത്ത്, താമരശ്ശേരി, നരിക്കുനി പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി. എൻ.എസ്.എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് അഡ്വ.വി.എം. അജിത് കുമാർ ,എസ്.എൻ.ഡി.പി യോഗം താമരശ്ശേരി ശാഖ പ്രസിഡന്റ് സുരേന്ദ്രൻ അമ്പായത്തോട്, തന്ത്രി വര്യൻ കളത്തില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്നിവരെ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു.മനോജ് നടുക്കണ്ടി, ഗിരീഷ് തേവള്ളി, വി.കെ. ചോയിക്കുട്ടി, വൽസൻ മേടോത്ത്, ടി.ശ്രീനിവാസൻ അനുഗമിച്ചു.