1

കുറ്റ്യാടി: കേരളം കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് നേടിയെടുത്ത നേട്ടങ്ങളെ തടഞ്ഞു നിർത്തി ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് യു. ഡി. എഫ്. പ്രളയവും മഹാമാരിയും കേരളത്തെ തകർത്തപ്പോൾ ജനങ്ങൾ മുഴുവൻ പ്രവർത്തന രംഗത്തായിരുന്നു. എന്നാൽ യു. ഡി. എഫ് മാറി നിൽക്കുകയും ജനങ്ങളെ ഒറ്റപ്പെടുത്തുകയുമായിരുന്നുവെന്ന് കെ. കെ ശൈലജ പറഞ്ഞു. എൽ. ഡി. എഫ് കാവിലുംപാറ പഞ്ചായത്ത് തിരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി. ജി ജോർജ്ജ് അദ്ധ്യക്ഷനായി. പി. കെ ദിവാകരൻ, കെ. ക്യഷ്ണൻ, പി. ഗവാസ്, ബോബി മൂക്കൻതോട്ടം, കെ. ജി ലത്തീഫ് ,പി. സരേന്ദ്രൻ എന്നിവർ സംസാരിച്ചു.