123

നാദാപുരം: കുറ്റ്യാടി, നാദാപുരം നിയോജക മണ്ഡലങ്ങളിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുറമേരിയിൽ എത്തും. പുറമേരി കെ.ആർ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പ്രസംഗിക്കും. രാവിലെ ഒമ്പതര മണിക്കാണ് പരിപാടി. പതിനഞ്ചായിരം പേർക്ക് പങ്കെടുക്കാൻ കഴിയുന്ന ഒരുക്കങ്ങളാണ് പൂർത്തിയായത്. മുപ്പതു പേർക്കിരിക്കാവുന്ന വേദിയാണ് സജ്ജീകരിച്ചിരിക്കുന്നത്. നാദാപുരം സബ് ഡിവിഷണൽ ഡിവൈ.എസ്.പി. പി. എ. ശിവദാസ്, വടകര സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സലീഷ് നാരായണൻ, എസ്.എസ്.ബി. ഡിവൈ.എസ്.പി. പി. ധനഞ്ജയബാബു എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല പൊലീസ് സംഘം പുറമേരിയിലെത്തി മൈതാനത്തും വേദിയിലും വിശദമായ പരിശോധന നടത്തി. സുരക്ഷയുടെ ഭാഗമായി ഡ്രോണുകൾക്ക് കർശന വിലക്ക് ഏർപ്പെടുത്തി.