കോഴിക്കോട്: സഹകരണ ബാങ്കുകളിലെ നിക്ഷേപ വായ്പാ പിരിവുകാർക്ക് നൽകേണ്ട ഇൻസന്റീവ് മാസങ്ങളായി നൽകിയില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ഒക്ടോബർ മുതൽ ഫെബ്രുവരി വിതരണം ചെയ്ത സാമൂഹികക്ഷേമ പെൻഷന്റേയും 2020 മേയിൽ ബി.പി.എൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് അനുവദിച്ച പ്രത്യേക സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവ വീടുകളിൽ എത്തിച്ചു നൽകിയതിനുള്ള ഇൻസന്റീവാണ് കുടിശ്ശികയായി കിടക്കുന്നത്. തൊഴിലാളികളുടെ പിച്ച ചട്ടിയിൽ കയ്യിട്ടുവാരുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും കോഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ടി.സെയ്തുട്ടി അദ്ധ്യക്ഷനായി. എം.കെ അലവിക്കുട്ടി, എം സുരേഷ് ബാബു, ജെ ലുക്കോസ്, കുഞ്ഞാലി മമ്പാട്, പി രാധാകൃഷ്ണൻ ,അലി ചേന്ദമംഗലൂർ, അനൂപ് വില്യാപള്ളി, രവി പുറവങ്കര, ഒ തിലകൻ,കെ ജിനേഷ്, നാസർ കക്കോടൻ, ഷർമിള കണ്ണൂർ, ഷൗക്കത്ത് അത്തോളി, മുജീബ് പൂവാട്ടുപറമ്പ് എന്നിവർ പ്രസംഗിച്ചു.