ബേപ്പൂർ: ആരോഗ്യത്തിനുവേണ്ടി അൽപം നടക്കാനും കൂട്ടത്തിൽ കുറച്ച് സൊറ പറയാനും പറ്റിയയിടമായ ബേപ്പൂർ പുലിമുട്ടിലേക്കാണ് ബേപ്പൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി നിയാസ് വക്കീൽ അതിരാവിലെ തന്നെ എത്തിയത്.
ബേപ്പൂർ മുജാഹിദ് പള്ളിയിൽ നിന്ന് സുബ്ഹി നമസ്കാരവും കഴിഞ്ഞ് നിയാസ് നേരെ എത്തിയത് പുലിമൂട്ടിലേക്ക്. സ്ഥാനാർത്ഥിയെ ആദ്യം ആരും തിരിച്ചറിഞ്ഞില്ലെങ്കിലും നേരം വെളുത്ത് തുടങ്ങിയതോടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് ചോദിക്കാനും സെൽഫിയെടുക്കാനും ആളുകളുടെ നിര തന്നെയെത്തി. നടത്തം നിർത്തി ഇരുന്നതോടെ ചുറ്റിലും ആളുകളും ബേപ്പൂരിന്റെ വികസനചർച്ചകളുമായി സജീവമായി. വെയിറ്റ് ബ്രിഡ്ജായി പഴയ കാലത്ത് ഉപയോഗിച്ച ഓടിട്ട കെട്ടിടത്തിന്റെ പണി നിറുത്തിവെച്ചതു മുതൽ ബേപ്പൂർ തുറമുഖത്തിലേക്ക് കടന്നപ്പോഴേക്കും ചർച്ചകൾക്ക് ചൂടുപിടിച്ച് കഴിഞ്ഞിരുന്നു. ഇടയ്ക്കൊരു കുട്ടി കുറുമ്പൻ "ഞാനുമിരുന്നോട്ടെ.." എന്ന് പറഞ്ഞ് ഓടി വന്ന് സ്ഥാനാർത്ഥി നിയാസിനരികിൽ ഇരുന്ന് സെൽഫിയെടുത്തു. ബേപ്പൂരിന്റെ വികസനം ലക്ഷ്യമിടുന്ന സ്ഥാനാർത്ഥിയുടെ ദിവസം തുടങ്ങാൻ ഇതിലും പറ്റിയ ഇടം വെറെയില്ലെന്നായിരുന്നു അവിടെ കൂടിയവർ പറഞ്ഞു കൊണ്ടിരുന്നത്. മത്സ്യത്തൊഴിലാളികളിൽ നിന്ന് തന്നെയാണ് ബേപ്പൂരിന്റെ വികസനം ആരംഭിക്കേണ്ടത്.