
കുറ്റ്യാടി: കഴിഞ്ഞ ദിവസം വൈകിട്ട് വേളം പഞ്ചായത്തിലെ വിവിധ മേഖലകളിൽ കനത്ത മഴയോട് കൂടിയ ശക്തമായ കാറ്റിൽ നിരവധി വീടുകളും, കാർഷിക വിളകളും നശിച്ചു. ഗുളിക പുഴ, പളളിയത്ത്, പൂളക്കൂൽ, പെരുവയൽ, ഒളോടി താഴ പുത്തലത്ത്, അരമ്പോൽ, മണിമല, തുരത്തി മുക്ക്, തീയ്യർ കുന്ന്, കോവ്പ്രം, തുടങ്ങിയ പ്രദേശങ്ങളിലാണ് കാറ്റ് സംഹാര താണ്ഡവമാടിയത്. മുപ്പതിലധികം വീടുകൾ ഭാഗികമായി തകർന്നു. കോടി കണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുന്നത്ത് മുക്ക് നാരായണിയുടെ വീടിന്റെ മേൽകൂരയിൽ പ്ലാവ് പൊട്ടിവീണ് മേൽക്കൂര തകരുകയും വീട്ടിനുള്ളിൽ ഉണ്ടായിരുന്ന നാരായണിക്ക് കാലിനും, മകൻ ജിത്തുവിന് തലയ്ക്കും പരിക്കേറ്റു. തൃക്കണ്ണാപുരം കുഞ്ഞിരാമൻ, ആര്യങ്കാവിൽ മീത്തൽ ലീല ,പറമ്പത്ത് അബ്ദുൾ നാസർ മുസല്യാർ, ഒളവൻ കുന്നത്ത് ചാത്തു.കോരങ്ങണ്ടി സൂപ്പി, പറമ്പത്ത് അസീസ്, കല്ലുവെട്ടുകുനിയിൽ കൃഷ്ണൻ, ബാലകൃഷ്ണൻ പൊന്നണ, കുന്നത്ത് താഴനാരായണി, കാളങ്കിയിൽ ബാബു, കാളങ്കിയിൽ സലിം ,കൈവേലിക്കൽ കുഞ്ഞമ്മദ്, മാണിക്കോത്ത് നാരായണയണി, പറമ്പത്ത് അസീസ്, കുറുവങ്ങാട്ട് യൂസഫ്, മാരാം വീട്ടിൽ രാജൻ, മാരാം വീട്ടിൽ കുനിയിയിൽ ഭാസ്‌ക്കരൻ, മാരാംവീട്ടിൽ സിജീഷ്, തൊടുവയൽ ഫാത്തിമ, അങ്ങാടിപറമ്പത്ത് പാത്തു എന്നിവരുടെ വീടിന് കാറ്റിൽ നാശനഷ്ടം സംഭവിച്ചു.
അങ്ങാടി പറമ്പത്ത് തൊടുവയൽ നാണുവിന്റെ വാടിന് പിറകുവശത്തെ പുളിമരം പൊട്ടിവീണ് തൊഴുത്തും വിറകുപുരയും തകർന്നു.
ഒളോടി താഴമാവുള്ള പറമ്പിൽ അമ്മദ്, വാളിയിൽ കുഞ്ഞമ്മദ്, പറമ്പത്ത് അയൂബിന്റെ എന്നിവരുടെ വീടിന് മുകളിൽ തെങ്ങ് പൊട്ടിവീണു കോൺക്രീറ്റ് തകർന്നു. പളളിയത്തെ കുനിയിൽ റഫീഖിന്റെ 2000 വാഴകളും കുറുങ്ങാട് കുഞ്ഞബ്ദുള്ളയുടെ നാന്നൂറോളം വാഴകളും കുനിയിൽ പ്രേമന്റെ നാനൂറോളം വാഴകളും അര ഏക്കറോളം മരിച്ചീനി കൃഷിയും നശിച്ചു. പള്ളിയത്ത്, എസ്റ്റേറ്റ് മുക്ക് റോഡിലെ പറമ്പത്ത് മുഹമ്മദലി, പറമ്പത്ത് ഹമീദ്, കരുവാൻ കണ്ടി അമ്മദ്, കിഴക്കേ വളപ്പിൽ അശ്വന്ത്, കിഴക്കെ വളപ്പിൽ പ്രദീപൻ, പാവൂര് സൂപ്പി, കണക്കച്ചേരി നൗഷാദ്, യൂസഫ് പള്ളിയത്ത്, കുറുങ്ങാട്ട് ശ്രീധരൻ,പറമ്പത്ത് സുരേഷ്, കൊറ്റകടവത്ത് അയ്യൂബ്, ചെറിയമുണ്ടക്കൽ മൂസ, പുതുക്കുട്ടി ഇബ്രാഹിം, വലിയ കണ്ടത്തിൽ മൊയ്തു ,ഓർക്കാട് മണ്ണിൽ പ്രേമൻ എന്നിവരുടെ തെങ്ങ്, കവുങ്ങ്, വാഴ, ജാതി, മറ്റ് കാർഷിക വിളകളും കാറ്റിൽ നശിച്ചു.
പാറക്കൽ അബ്ദുള്ള എം.എൽ.എ, വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി. മുജീബ് റഹ്മാൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി.ബാബു എന്നിവർ നശനഷ്ടങ്ങൾ സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു.