
ബാലുശ്ശേരി: എൻ.ഡി.എ ബാലുശ്ശേരി നിയോജക മണ്ഡലം വികസന രേഖയും കുറ്റപത്രവും പ്രകാശനം ചെയ്തു. അറപ്പീടിക വീ വൺ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാജൻ ഉദ്ഘാടനവും വികസന രേഖ പ്രകാശനവും ചെയ്തു. കുറ്റപത്രം മേഖലാ വൈസ് പ്രസിഡന്റ് ടി.വി ഉണ്ണിക്കൃഷ്ണൻ പ്രകാശനം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ബബീഷ് ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രാജേഷ് കായണ്ണ, മണ്ഡലം ജനറൽ സെക്രട്ടറി ആർ.എം.കുമാരൻ, കെ.കെ.ഗോപിനാഥൻ, ചോയി, ഇ.പ്രകാശൻ എന്നിവർ സംസാരിച്ചു.
തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ കുന്നത്തറ ടെക്സ്റ്റയിൽസ് തുറന്ന് പ്രവർത്തിക്കും. ബാലുശ്ശേരി ടൗണിലെ ഗതാഗത കുരുക്ക് ഒഴിവാക്കൾ പനായി മുതൽ ബാലുശ്ശേരിമുക്ക് വരെ ബന്ധിപ്പിച്ച് കൊണ്ട് ബൈപാസ് നിർമ്മിക്കും. നെയ്ത്ത് ശാലകൾ നവീകരിക്കും. എയിംസ് പദ്ധതി കൊണ്ടുവരാനാവശ്യമായ നടപടികൾ സ്വീകരിക്കും. എല്ലാ പഞ്ചായത്തുകളിലും പകൽ വീട് നിർമ്മിക്കും.നിലവിലെ സർക്കാർ കോളേജിന്റെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കും, ചെങ്ങോട്ട് മല കരിങ്കൽ ഖനനം അവസാനിപ്പിക്കും തുടങ്ങി നിരവധി കാര്യങ്ങൾ മണ്ഡലത്തിൽ ചെയ്യുമെന്ന് എൻ.ഡി.എ സ്ഥാനാർത്ഥി ലിബിൻ ബാലുശ്ശേരി പറഞ്ഞു.