img20210328
മുഖ്യമന്ത്രി പിണറായി വിജയൻ മുക്കത്ത് പ്രസംഗിക്കുന്നു

മുക്കം: എൽ.ഡി.എഫിന്റെ ജനസ്വാധീനം നാൾക്കുനാൾ വർദ്ധിച്ചുവരുകയാണെന്നും ഇത് യു.ഡി എഫിനെയും ബി.ജെ.പിയെയും വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലുടനീളം എൽ.ഡി. എഫിന്റെ പ്രചാരണ യോഗങ്ങളിലും റാലികളിലും വൻതോതിൽ ആളുകൾ ഒഴുകിയെത്തുന്നതു തന്നെ എൽ.ഡി എഫിന്റെ അടിത്തറ വിപുലപ്പെട്ടതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽ.ഡി.എഫ് തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർഥി ലിന്റോ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലി മുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജോർജ് എം. തോമസ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ്‌, ടി.എം ജോസഫ്, കെ.മോഹനൻ, പി.പി ജോയ്, വി.എ.സബാസ്റ്റ്യൻ, പി.എം തോമസ്, ഇളമന ഹരിദാസൻ, സലാം പൈറ്റുളി, പി.ടി ബാബു, സ്ഥാനാർഥി ലിൻ്റോ ജോസഫ് എന്നിവർ പ്രസംഗിച്ചു.വി.കെ വിനോദ് സ്വാഗതം പറഞ്ഞു.