കക്കോടി: എലത്തൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ടി.പി ജയചന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോ ആവേശ കടലായി. പ്രവർത്തകന്റെ സ്കൂട്ടർ ഓടിച്ചായിരുന്നു റോഡ് ഷോയ്ക്ക് തുടക്കമിട്ടത്.
നൂറുകണക്കിന് പ്രവർത്തകർ ബൈക്കുമായി മന്ത്രിയെ അനുഗമിച്ചു. ഇടയ്ക്ക് സ്കൂട്ടർ ഒഴിവാക്കി സ്ഥാനാർത്ഥിയോടൊപ്പം യാത്ര തുടർന്നു. കുമാര സ്വാമിയിൽ നടന്ന പൊതുയോഗത്തിൽ പ്രസംഗിച്ചു. സ്ഥാനാർത്ഥി ടി .പി ജയചന്ദ്രൻ മാസ്റ്റർ, മണ്ഡലം പ്രസിഡന്റ് സി.പി സതീഷ് , ടി.ദേവദാസ് , കെ.ശശീന്ദ്രൻ , കെ.സഹദേവൻ ,ഷെയ്ഖ് ഷാഹിദ് , ബിന്ദു ചാലിൽ , കെ.പി ചന്ദ്രൻ , എം.ഇ ഗംഗാധരൻ, ബിലിഷ രമേശ് , മിനി ഭായ് , ഐശ്വര്യ , ഷിജുല കക്കോടി, പ്രസി കാരയാട്ട്, ഷിജുല കക്കോടി , ടി.എ നാരായണൻ , കെ.ടി അഭിലാഷ് , വിഷ്ണു മോഹൻ എന്നിവർ പങ്കെടുത്തു.