vote

കോഴിക്കോട് : അവശ്യ സർവീസുകാരുടെ വോട്ടിംഗിന്റെ ആദ്യ ദിനത്തിൽ ജില്ലയിൽ 13 മണ്ഡലങ്ങളിലായി 1354 പേർ വോട്ട് രേഖപ്പെടുത്തി. വിവിധ വകുപ്പുകളിലെ അവശ്യ സർവീസുകാർക്കുള്ള തപാൽ വോട്ട് ചൊവ്വാഴ്ച വരെ രേഖപ്പെടുത്താം. ഇതിനായി ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലും പ്രത്യേക പോളിംഗ് സ്റ്റേഷൻ ഒരുക്കിയിട്ടുണ്ട്. തപാൽ വോട്ടിന് അർഹരായവർക്ക് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം. ജില്ലയിൽ 4,504 അപേക്ഷകളാണ് ഈ വിഭാഗത്തിൽ ലഭിച്ചത്. ഹാജരാകാനാവാത്ത സമ്മതിദായകർ എന്ന വിഭാഗത്തിൽപ്പെടുത്തി ഇത്തവണ ആദ്യമായാണ് അവശ്യ സർവീസുകാർക്ക് തപാൽ വോട്ടിന് അവസരം നൽകിയത്. ആരോഗ്യ വകുപ്പ്, പൊലീസ്, ഫയർ ഫോഴ്‌സ്, ജയിൽ, എക്‌സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി, ട്രഷറി സർവീസ്, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ആംബുലൻസ്, തിരഞ്ഞെടുപ്പ് കവറേജിനു നിയുക്തരായ മാദ്ധ്യമപ്രവർത്തകർ, വ്യോമസേന, ഷിപ്പിംഗ് എന്നി അവശ്യസേവന ജീവനക്കാരാണ് തപാൽ വോട്ടിന് അർഹരായിട്ടുള്ളത്.

മണ്ഡലം, ആദ്യദിനത്തിൽ രേഖപ്പെടുത്തിയ വോട്ട്, ആകെ വോട്ട്

1. വടകര രേഖപ്പെടുത്തിയ വോട്ട് 59 ആകെ വോട്ട് 179

2. കുറ്റ്യാടി രേഖപ്പെടുത്തിയ വോട്ട് 105 ആകെ വോട്ട് 331

3. നാദാപുരം രേഖപ്പെടുത്തിയ വോട്ട് 42 ആകെ വോട്ട് 227

4. കൊയിലാണ്ടി രേഖപ്പെടുത്തിയ വോട്ട് 141 ആകെ വോട്ട് 499

5. പേരാമ്പ്ര രേഖപ്പെടുത്തിയ വോട്ട് 171 ആകെ വോട്ട് 661

6. ബാലുശ്ശേരി രേഖപ്പെടുത്തിയ വോട്ട് 183 ആകെ വോട്ട് 642

7. എലത്തൂർ രേഖപ്പെടുത്തിയ വോട്ട് 155 ആകെ വോട്ട് 574

8. കോഴിക്കോട് നോർത്ത് രേഖപ്പെടുത്തിയ വോട്ട് 78 ആകെ വോട്ട് 231

9. കോഴിക്കോട് സൗത്ത് രേഖപ്പെടുത്തിയ വോട്ട് 37 ആകെ വോട്ട് 105

10. ബേപ്പൂർ രേഖപ്പെടുത്തിയ വോട്ട് 56 ആകെ വോട്ട് 123

11. കുന്ദമംഗലം രേഖപ്പെടുത്തിയ വോട്ട് 188 ആകെ വോട്ട് 539

12. കൊടുവള്ളിരേഖപ്പെടുത്തിയ വോട്ട് 78 ആകെ വോട്ട് 212

13. തിരുവമ്പാടി രേഖപ്പെടുത്തിയ വോട്ട് 61 ആകെ വോട്ട് 181