കോഴിക്കോട്: ഹൈലൈറ്റ് മാളിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി കൊച്ചി മുസിരിസ് ബിനാലെ മാതൃകയിൽ മലബാറിലെ കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ ജനങ്ങൾക്ക് പരിചയപ്പെടുത്താനും വില്പനക്കുമായി മാളിൽ വേദി ഒരുക്കുന്നു. ഒരു മാസം നീണ്ട് നിൽക്കുന്ന വാർഷികാഘോഷത്തിന് തുടക്കമായി. പ്രമുഖ ഗായകരായ റാസാബീഗം , മെഹ്സിൽ, യെ സമാ, ശ്രീനാഥ്, നിമിഷ തുടങ്ങിയവരുടെ സംഗീത സായാഹ്നങ്ങൾ, വളർത്തുമൃഗങ്ങളുടെ പ്രദർശനം, വിൻറേജ് കാർ എക്സപോ, ഫാഷൻ വീക്ക് എന്നിവയും ഒരുക്കിയിട്ടുണ്ടു.ഏപ്രിൽ മാസം മുഴുവൻ മാളിലെ എല്ലാ ഷോപ്പുകളിലും പ്രത്യേക കിഴിവുകളും അവിശ്വസനീയമായ ഓഫറുകളും ഉണ്ടാകുമെന്ന് ഹൈലൈറ്റ് മാൾ സി.എം.ഡി പി. സുലൈമാൻ, അസി. ഡയരക്ടർ മുഹമ്മദ് ഫർവാസ്, ഹെഡ് ഒഫ് മാൾ ജനാർദ്ദനൻ, ഹൈലൈറ്റ് ഗൂപ്പ് ജനറൽ മാനേജർ വി.പിൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.