
വടകര: വികസനത്തിന് തുരങ്കം വെച്ചവരെ തിരഞ്ഞെടുപ്പോടെ ജനം തിരിച്ചറിയുമെന്ന് കുറ്റ്യാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി പാറക്കൽ അബ്ദുള്ള. കീഴൽ ചെക്കോട്ടി ബസാറിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസന രാഷ്ടീയമാണ് ഇത്തവണ മണ്ഡലത്തിൽ ചർച്ചയാവുക. കാർഷിക മേഖലയിൽ വലിയ പ്രതിസന്ധിയായിരുന്നു നേരിട്ടിരുന്നത്. അവയ്ക്ക് പരിഹാരം കൊണ്ടുവന്നതിൽ കർഷകർ വലിയ ആശ്വാസത്തിലാണ്. ടൂറിസത്തിന് വലിയ സാദ്ധ്യതയാണ് നമ്മുടെ പ്രദേശത്തിനുള്ളത്. പയംകുറ്റിമലയിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്. കൊട്ടിഘോഷിച്ച് കൊണ്ടുവരുന്ന വലിയ പദ്ധതികളെല്ലാം കേരളത്തിൽ തുടക്കമിട്ടത് യു. ഡി. എഫ് കാലത്തായിരുന്നു. അഞ്ചു വർഷം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചതിന്റെ ഫലം ജനങ്ങൾക്ക് അനുഭവിക്കാൻ സാധിച്ചിട്ടുണ്ടെന്നും പാറക്കൽ അബ്ദുള്ള കൂട്ടിച്ചേർത്തു. എം. ചന്ദ്രബാബു മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പി.പി കുഞ്ഞബ്ദുള്ള ഹാജി, സി.പി ബിജു പ്രസാദ്, പി.ടി.കെ ഇല്യാസ്, അഷ്റഫ് കോറോത്ത്, പി.കെ സജിത്ത്, ഉബൈദ്, സുധീഷ് കെ എം, പി.കെ മൊയ്തു, ഇബ്രാഹിം പി.കെ, എം.കെ റഫീഖ് എന്നിവർ സംബന്ധിച്ചു.