new

ചീക്കിലോട് : 'പത്മശ്രീ" യിൽ എൻ.കെ. പത്മനാഭൻ നമ്പ്യാർ (78) നിര്യാതനായി. ദീർഘകാലം വയനാട് മേലെ കൊളഗപ്പാറ എസ്റ്റേറ്റിലും കോഴിക്കോട് വലിയങ്ങാടി ദിൽ സാഫിലും അക്കൗണ്ടന്റായിരുന്നു. എൻ.എസ്.എസ് ചീക്കിലോട് കരയോഗം പ്രസിഡന്റ്, ചീക്കിലോട് കണ്ടംകുളങ്ങര ശിവക്ഷേത്രം, കൊളത്തൂരപ്പൻ ക്ഷേത്രം എന്നിവയുടെ ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

പരേതരായ നടുവിലക്കണ്ടി ഗോപാലൻ കിടാവിന്റെയും മാതുക്കുട്ടി അമ്മയുടെയും മകനാണ്. ഭാര്യ: സുമതി അമ്മ. മക്കൾ: ബിജു ( നാഷണൽ ഹോസ്പിറ്റൽ, കോഴിക്കോട്), ബിന്ദു. മരുമക്കൾ: പി.ഉണ്ണികൃഷ്ണൻ (റിട്ട. എ.എസ്. വി.യു.പി.സ്‌കൂൾ, എടക്കര ), കവിത (ചീക്കിലോട് എ. യു. പി സ്‌കൂൾ).
സഹോദരങ്ങൾ: എൻ.കെ.കുമാരൻ നമ്പ്യാർ, എൻ.കെ.നാരായണൻ നമ്പ്യാർ, ഒ. കൃഷ്ണൻ നമ്പ്യാർ (റിട്ട. ചീക്കിലോട് സർവിസ് സഹകരണ ബാങ്ക്), ഒ.മാധവൻ നമ്പ്യാർ, ഒ. ശ്രീധരൻ നമ്പ്യാർ ( മർച്ചന്റ് നേവി), ഒ. സുരേന്ദ്രൻ നമ്പ്യാർ ( സൂര്യാ കാറ്റിൽഫീഡ്‌സ്, ചീക്കിലോട്).
സഞ്ചയനം വെള്ളിയാഴ്ച.