one

നാദാപുരം: എൽ.ഡി.എഫ്. സ്ഥാനാർത്ഥി ഇ. കെ. വിജയന്റെ രണ്ടാം ഘട്ട മണ്ഡല പര്യടനത്തിന് തുടക്കമായി. എടച്ചേരി, തൂണേരി, ചെക്യാട്, വളയം, നാദാപുരം പഞ്ചായത്തുകളിൽ ഇന്നലെ ഉജ്ജ്വല സ്വീകരണമാണ് ഇന്നലെ ലഭിച്ചത്. ഇന്നലെ രാവിലെ എടച്ചേരി പഞ്ചായത്തിലെ കാക്കന്നൂരിൽ സി. പി. എം ജില്ല സെക്രട്ടറിയേറ്റ് അംഗം വി.പി കുഞ്ഞികൃഷ്ണൻ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു. പി. കെ അശോകൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പൂക്കൾ നല്കിയും മുദ്രാവാക്യം വിളിച്ചും പടക്കങ്ങൾ പൊട്ടിച്ചുമാണ് ജനങ്ങൾ സ്ഥാനാർത്ഥിയെ ഒരോ സ്വീകരണ കേന്ദ്രങ്ങളിലും വരവേറ്റത്. തലായി, ചുണ്ടയിൽ, തുരുത്തി, കച്ചേരി ബാലവാടി, കോട്ടേ ബ്രം, പഞ്ചായത്ത് റോഡ് , മുടവന്തേരി നെല്ലികുളത്തിൽ മുക്ക്, വേറ്റുമ്മൽ, കല്ലിട്ടതിൽ മുക്ക്, ചാലപ്രം കൊളശ്ശേരി, പട്ടാണി, വേവം, ഉമ്മത്തൂർ, താനക്കോട്ടൂർ, കുറുവന്തരി, നെല്ലിക്കാപറമ്പ്, കാലി കൊളുമ്പ് ,പുഞ്ച, അരുവിക്കര, നിരവുമ്മൽ, കുറ്റിക്കാട് ,ഓണപ്പറമ്പ്, കല്ലുമ്മൽ സ്കൂൾ, സി. പി. മുക്ക് ,ആവോലം തട്ടാൻ കുന്ന്, കക്കം വെള്ളി, തൊടുവഴിൽ സ്വീകരണങ്ങൾക്ക് ശേഷം വരിക്കോളിയിൽ സമാപിച്ചു. എൽ. ഡി. എഫ് നേതാക്കളായ പി. പി ചാത്തു, അഡ്വ. പി.ഗവാസ്, പി. എം നാണു, കരിമ്പിൽ ദിവാകരൻ, രജീന്ദ്രൻ കപ്പള്ളി എന്നിവർ സ്ഥാനാർത്ഥിക്ക് ഒപ്പമുണ്ടായിരുന്നു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ എ. മോഹൻ ദാസ്, സി. എച്ച് മോഹനൻ,പി. പി ബാലകൃഷ്ണൻ, കെ. ജി ലത്തീഫ്, ശ്രീജിത്ത് മുടപ്പിലായി, വത്സരാജ് മണലാട്ട്, പി. ഭാസ്കരൻ, എം. പി. വിജയൻ, കെ. പി. പ്രദീഷ്, കെ. പി.രാജൻ, അഡ്വ. രാഹുൽ ,പി. താജുദ്ദീൻ എന്നിവർ പ്രസംഗിച്ചു.