കോഴിക്കോട് : ചേളന്നൂർ ശ്രീനാരായണ ഗുരു കോളേജിലെ മ്യൂസിക് ആന്റ് പോയട്രി ക്ലബിന്റെ ഭാഗമായി കാർഷിക സംസ്‌കാരം മലയാള കവിതയിൽ എന്ന വിഷയത്തെ ആസ്പദമാക്കി വെബ്ബിനാർ സംഘടിപ്പിച്ചു.
ഈ വർഷത്തെ സാഹിതി സാഹിത്യ പുരസ്‌കാരവും , കുഞ്ചൻ നമ്പ്യാർ സ്മാരക കവിതാ പുരസ്‌കാരവും ലഭിച്ച കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലേഖ കാക്കനാട്ട് ആണ് വിഷയാവതരണം നടത്തിയത്.
പ്രിൻസിപ്പാൾ ഡോ. ദേവിപ്രിയ. വി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രോഗ്രാം കോ ഓർഡിനേറ്റർ ശരജ. ആർ. സ്വാഗതം പറഞ്ഞു. കോളേജിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്ത വെബിനാറിൽ ഡോ. ദീപേഷ് കരിമ്പുങ്കര, അഖില എം. ആർ, ഡോ. ബിന്ദു എം.കെ, ഡോ. എൻ അനുസ്മിത തുടങ്ങിയവർ സംസാരിച്ചു.