കോഴിക്കോട്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപം 1400 കോടി കവിഞ്ഞതായി ബാങ്ക് ചെയർമാൻ നാരായണൻ കുട്ടി പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി എം.വി.ആർ കാൻസർ സെന്ററിന് സർക്കാർ അനുമതിയോടെ 600 കോടി വായ്പ നൽകിയിട്ടുണ്ട്. 15 വർഷത്തെ കാലാവധിക്കാണ് വായ്പ. സ്ഥാപനം ഇതുവരെ വായ്പാ തിരിച്ചടവ് മുടക്കിയിട്ടില്ല. 'ലാഡർ' എന്ന സ്ഥാപനത്തിനും സർക്കാർ അനുമതിയോടെ 100 കോടി വായ്പ അനുവദിച്ചിട്ടുണ്ട്.
വേനൽക്കാലത്ത് നഗരത്തിലെത്തുന്ന യാത്രക്കാർക്ക് സൗജന്യമായി നൽകുന്ന സംഭാര വിതരണത്തിന്റെ ഉദ്ഘാടനം നാളെ നടക്കും. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തും മൊഫ്യൂസൽ ബസ് സ്റ്റാൻഡ് പരിസരത്തുമാണ് മുൻ വർഷങ്ങളിലെ പോലെ സംഭാര വിതരണം നടക്കുക. വാർത്താസമ്മേളനത്തിൽ ഡയറക്ടർ ദാമോദരൻ, ജനറൽ മാനേജർ സാജു ജെയിംസ്, അസി. ജനറൽ മാനേജർ കെ രാകേഷ് എന്നിവരും പങ്കെടുത്തു.