രാമനാട്ടുകര: നൂറിലേറെ സീറ്റു നേടി വീണ്ടും അധികാരത്തിലേറുന്നതോടെ കേരള രാഷ്ട്രീയത്തിൽ ഇടതുമുന്നണി പുതിയ ചരിത്രം സൃഷ്ടിക്കുമെന്ന് സി പി ഐ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
രാമനാട്ടുകര നഗരസഭയിലെ പരുത്തിപ്പാറയിൽ എൽ ഡി എഫ് മേഖലാ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമത്തിലൂടെ ന്യൂനപക്ഷങ്ങളെ രാജ്യത്തു നിന്നു പുറത്താക്കാൻ ശ്രമിക്കുന്ന ബി ജെ പി യുമായി ഏതാനും സീറ്റിനു വേണ്ടി കൂട്ടുകെട്ടുണ്ടാക്കുന്ന മുസ്ലിം ലീഗിനെ ജനങ്ങൾ വിചാരണ ചെയ്യും.
വി എ സലിം അദ്ധ്യക്ഷനായിരുന്നു. അഡ്വ.കെ സി അൻസാർ, വാഴയിൽ ബാലകൃഷ്ണൻ,
നരിക്കുനി ബാബുരാജ്, എം.കെ ഗീത, കെ സുധീഷ് , കെ ഫൈസൽ കെ പ്രകാശൻ എന്നിവർ സംസാരിച്ചു.