താമരശ്ശേരി: ഉത്സവകാലങ്ങളിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധന തടയുന്നതിനായി ഈസ്റ്റർ വിഷു ചന്ത കെടവൂരിൽ ആരംഭിച്ചു. ഉദ്ഘാടനം താമരശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് പി.സി അബ്ദൾ അസിസ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ എം.വി യുവേഷ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടന്മാരായ കെ.വി.സെബാസ്റ്റ്യൻ, കെ.പി രാധാക്യഷ്ണൻ വി.രാജേന്ദ്രൻ ബാങ്ക് ജീവനക്കാരൻ പ്രവിഷ് വി.പി എന്നിവർ പ്രസംഗിച്ചു.