കോഴിക്കോട് : കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ 45 വയസിനു മുകളിലുളള എല്ലാവർക്കും ഇന്ന് മുതൽ വാക്‌സിൻ സൗജന്യമായി ലഭിക്കും. കോവിൻ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും ആധാർ കാർഡോ സർക്കാർ നിർദ്ദേശിച്ച മറ്റു തിരിച്ചറിയൽ കാർഡോ സഹിതം രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ മെഡിക്കൽ കോളേജിലെ ലോക്കൽ ഒ.പി യിൽ (ഒ.പി നം.59) എത്തി വാക്‌സിൻ എടുക്കാവുന്നതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 0495 2350200, 2355331.