കോഴിക്കോട് : കോഴിക്കോട് നോർത്ത് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എം.ടി രമേശ് പ്രമുഖരെ സന്ദർശിച്ച് പിന്തുണ തേടി. രാവിലെ താമരശ്ശേരി ബിഷപ്പ് മാർ റെമിജിയസ് ഇഞ്ചനാനിയിൽ, സി.എസ്‌.ഐ ബിഷപ് റൈറ്റ് റവ.ഡോ.മനോജ് റോയ്‌സ് വിക്ടർ എന്നിവരെ ബിഷപ്പ് ഹൗസിൽ സന്ദർശിച്ചു. കാശ്യപ വേദപാഠശാല കുലപതി ആചാര്യ എം.ആർ. രാജേഷിനെ കാശ്യപ ആശ്രമത്തിൽ സന്ദർശിച്ച് അനുഗ്രഹം വാങ്ങി. സാമൂഹ്യവിരുദ്ധർ കൽവിളക്കുകൾ നശിപ്പിച്ച കോഴിക്കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്രയോഗം ഭാരവാഹികളായ വി. ചന്ദ്രൻ ,സുരേഷ് ബാബു .ഇ , പി സുന്ദർ ദാസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കോഴിക്കോട് ബാർ അസോസിയേഷൻ സന്ദർശിക്കുകയും അഭിഭാഷകർ, ജീവനക്കാർ, വക്കീൽ ക്ലാർക്കുമാർ എന്നിവരോട് വോട്ട ഭ്യർത്ഥിച്ചു. മംഗലാപുരം മൂഡബിദ്രി എം.എൽ.എയും മണ്ഡലം പ്രഭാരിയുമായ ഉമാനാഥ് കോട്ടിയാൻ, പാർട്ടി ജില്ലാ സെക്രട്ടറി എം. രാജീവ് കുമാർ, സുധീഷ് കേശവപുരി, ഷൈബു തോപ്പയിൽ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം വളിയേക്കാട്ട് കോളനി, മാലൂർ കുന്ന് കോളനി, പുൽപറമ്പ് കോളനി, അംബേദ്കർ കോളനി, സി ഡി എ കോളനി ,കമ്മട്ടി കുളം വയൽ കോളനി ,ശാന്തി നഗർ കോളനി, കൊടുവള്ളി വയൽ, കോരാണി വയൽ, കരമൻ ചാടത്ത് എന്നിവിടങ്ങളിൽ സന്ദർശിച്ചു.