മുക്കം: തിരുവമ്പാടി മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി.ചെറിയ മുഹമ്മദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് വൈകിട്ട് 3ന് കൂടരഞ്ഞിയിൽ ഒരുക്കുന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി എം.പി പ്രസംഗിക്കും. കൽപ്പറ്റയിൽ നിന്ന് ഹെലികോപ്ടറിൽ കൂടരഞ്ഞി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങുന്ന അദ്ദേഹത്തെ കാറിൽ പൊതുയോഗസ്ഥലത്തേക്ക് ആനയിക്കും.