ബാലുശ്ശേരി: കേന്ദ്ര മന്ത്രിസഭയിൽ വനിതകൾക്ക് സുപ്രധാന വകുപ്പുകൾ നൽകി സ്ത്രീശാക്തീകരണത്തിൽ ആത്മാർത്ഥത തെളിയിച്ച ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് സിനിമാതാരം ലക്ഷ്മിപ്രിയ പറഞ്ഞു.
മുത്തലാഖ് നിരോധന നിയമത്തിലൂടെ സഹോദരിമാരുടെ കണ്ണീരൊപ്പുകയായിരുന്നു മോദി.
മഹിളാമോർച്ച ബാലുശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉള്ള്യേരിയിൽ ഒരുക്കിയ വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ടി കെ റീന അദ്ധ്യക്ഷത വഹിച്ചു.ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് ശോഭ രാജൻ, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ജോഷി, ബി ജെ പി മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം,സ്ഥാനാർത്ഥി ലിബിൻ ബാലുശ്ശേരി, പി കെ ശാന്ത, ഷീല രാജൻ, ലില്ലി, വിമല ഉണ്ണികുളം, ബീന കാട്ടുപറമ്പത്ത്, മൃദുല കാപ്പിക്കുന്ന്, ബീന മുരളി, വിശ്വൻ പുറക്കോളി, ജ്യോത്‌സ്‌ന, ഷീബ ഉണ്ണികുളം എന്നിവർ പ്രസംഗിച്ചു.