booth
പോ​ൾ​ ​വ​യ​നാ​ട് ​ആ​പ്പ് ​തയ്യാറാക്കി​യ ​എൻജിനിയറിംഗ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ഥി​ക​ൾ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡോ.​അ​ദീ​ല​ ​അ​ബ്ദു​ള്ള​യോ​ടൊ​പ്പം


ക​ൽ​പ്പ​റ്റ​:​ ​പോ​ളിംഗ് ​ബൂ​ത്തി​ൽ​ ​തി​ര​ക്കു​ണ്ടോ...​ഇ​പ്പോ​ൾ​ ​പോ​യാ​ൽ​ ​വേ​ഗം​ ​മ​ട​ങ്ങാ​ൻ​ ​പ​റ്റു​മോ..​സാ​ധാ​ര​ണ​ ​ഒ​രു​ ​വോ​ട്ട​റു​ടെ​ ​ഈ​ ​സം​ശ​യ​ങ്ങ​ൾ​ക്ക് ​ഒ​രു​ ​പ​രി​ഹാ​രം.​ ​വ​യ​നാ​ട് ​എ​ൻജിനിയ​റിംഗ് ​കോ​ളേ​ജ് ​വി​ദ്യാ​ർത്​ഥി​ക​ൾ​ ​രൂ​പം​ ​കൊ​ടു​ത്ത​ ​'​പോ​ൾ​ ​വ​യ​നാ​ട്"​ ​എ​ന്ന​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​വോ​ട്ട​റെ​ ​സ​ഹാ​യി​ക്കും.
രാ​ജ്യ​ത്ത് ​ആ​ദ്യ​മാ​യാ​ണ് ​ഇ​ത്ത​ര​ത്തി​ലു​ള്ള​ ​ആ​പ്ലി​ക്കേ​ഷ​ൻ​ ​വോ​ട്ട​ർ​ക്ക് ​വ​ഴി​കാ​ട്ടി​യാ​വു​ന്ന​ത്. ജി​ല്ല​യി​ൽ​ ​വെ​ബ്കാ​സ്റ്റിം​ഗ് ​സം​വി​ധാ​ന​മു​ള്ള​ 412​ ​ബൂ​ത്തു​ക​ളി​ലാ​ണ് ​ഈ പോ​ൾ​ ​ആ​പ്പി​ന്റെ​ ​സൗ​ക​ര്യം​ ​ല​ഭ്യ​മാ​കു​ക.​ ​വോ​ട്ടിം​ഗ് ​ദി​വ​സം​ ​എ​ത്ര​ ​ആ​ളു​ക​ൾ​ ​ബൂ​ത്തി​ൽ​ ​ക്യു​ ​നി​ൽ​ക്കു​ന്നു​ണ്ടെ​ന്ന് ​ആ​പ്പി​ലൂ​ടെ​ ​അ​റി​യാം.ഇ​ത​നു​സ​രി​ച്ച് ​തി​ര​ക്കി​ല്ലാ​ത്ത​ ​സ​മ​യം​ ​നോ​ക്കി​ ​വോ​ട്ട​ർ​ക്ക് ​ബൂ​ത്തി​ലെ​ത്തി​ ​വോ​ട്ടു​ചെ​യ്ത് ​മ​ട​ങ്ങാം.അ​ക്ഷ​യ​ ​കേ​ന്ദ്ര​ങ്ങ​ളു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​ആ​പ്പി​ൽ​ ​വി​വ​ര​ങ്ങ​ൾ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യു​ക.
മാ​ന​ന്ത​വാ​ടി​ ​എ​ൻജിനീ​യ​റിം​ഗ് ​കോ​ളേ​ജ്,​ ​ജി​ല്ലാ​ ​ഭ​ര​ണ​കൂ​ടം,​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​ഫ​ർ​മാ​റ്റി​ക് ​സെ​ന്റ​ർ​ ​എ​ന്നി​വ​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ​ആ​പ്ലി​ക്കേ​ഷൻ​ ​നി​ർ​മ്മി​ച്ച​ത്.​ ​മാ​ന​ന്ത​വാ​ടി​ ​എ​ൻജിനീ​യ​റിം​ഗ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ളാ​യ​ ​ഇ.​ ​പി​ ​അ​സ്‌​ലം,​ ​അ​ഭി​രാം​ ​കെ.​പ്ര​ദീ​പ്,​ ​പി.​അ​ഭി​ന​വ് ​എ​ന്നി​വ​രാ​ണ് ​പോ​ൾ​ ​ആ​പ്പ് ​ഡി​സൈ​ൻ​ ​ചെ​യ്തത്.​ h​t​t​p​s​:​/​/​w​a​y​a​n​a​d.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ആ​പ്പ് ​ലി​ങ്ക് ​ല​ഭി​ക്കും.
പോ​ൾ​ ​വ​യ​നാ​ട് ​ആ​പ്ലി​ക്കേ​ഷ​ൻ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡോ.​ ​അ​ദീ​ല​ ​അ​ബ്ദു​ള്ള​ ​ഇ​ല​ക്ഷ​ൻ​ ​ഒ​ബ്സ​ർ​വ​ർ​മാ​രാ​യ​ ​അ​ഭി​ഷേ​ക് ​ച​ന്ദ്ര,​ ​അ​രു​ൺ​ ​സി​ങ്ങ് ​എ​ന്നി​വ​ർ​ക്ക് ​ന​ൽ​കി​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​ഇവ​ർ​ക്ക് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​നു​വേ​ണ്ടി​ ​പ്ര​ശം​സാ​പ​ത്രം​ ​ന​ൽ​കു​മെ​ന്ന് ​പൊ​തു​നി​രീ​ക്ഷ​ക​നാ​യ​ ​അ​ഭി​ഷേ​ക് ​ച​ന്ദ്ര​ ​പ​റ​ഞ്ഞു.

പോ​ൾ​ ​വ​യ​നാ​ട് ​ആ​പ്പ് ​തയ്യാറാക്കി​യ ​എ​ഞ്ചി​നീ​യ​റി​ങ്ങ് ​കോ​ളേ​ജ് ​വി​ദ്യാ​ർ​ഥി​ക​ൾ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡോ.​അ​ദീ​ല​ ​അ​ബ്ദു​ള്ള​യോ​ടൊ​പ്പം