
കോട്ടയം: പൊതുജനങ്ങള്‍ക്കുള്ള ആദ്യഘട്ടമായി 60 വയസിന് മുകളിലുള്ളവര്‍ക്കും 45 നു മുകളില്‍ പ്രായമുള്ള ഗുരുതര രോഗികൾക്കും പ്രതിരോധ കുത്തിവയ്പ്പ് നല്‍കിത്തുടങ്ങി. ജില്ലയില്‍ 20 കേന്ദ്രങ്ങളിലാണ് വിതരണം.
കോട്ടയം മെഡിക്കല്‍ കോളേജില്‍ ജസ്റ്റിസ് കെ.ടി. തോമസ് ആദ്യം വാക്സിന്‍ സ്വീകരിച്ചു. വാക്സിൻ തികച്ചും സുരക്ഷിതമാണെന്നും ലഭ്യമാക്കുന്ന മുറയ്ക്ക് എല്ലാവരും സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ തരുമി തോമസും ജസ്റ്റീസ് കെ.ടി. തോമസിനൊപ്പം വാക്സിന്‍ സ്വീകരിച്ചു.
മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി കെ ജയകുമാർ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, ജില്ലാ ആർ.സി എച്ച് ഓഫീസർ ഡോ. സി. ജെ സിതാര, ആശുപത്രി ആർ.എം.ഒ ഡോ.ആർ പി രഞ്ജിൻ, ജില്ലാ മാസ് മീഡിയ ഓഫിസർ ഡോമി ജോൺ തുങ്ങിയവർ സന്നിഹിതരായിരുന്നു.