ചങ്ങനാശേരി: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയയാത്ര ഇന്ന് ചങ്ങനാശേരിയിലെത്തും. വിജയ യാത്രയെ വൈകിട്ട് അഞ്ചിന് കുരിശുംമൂട്ടിൽ നിന്നും ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ നഗരത്തിലേക്ക് ആനയിക്കും. പെരുന്ന ബസ് സ്റ്റാൻഡിൽ വൈകിട്ട് നാലിന് നടക്കുന്ന പൊതുയോഗത്തിൽ മണ്ഡലം പ്രസിഡന്റ് എ.മനോജ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭാ സുരേന്ദ്രൻ, എൻ.പി രാധാകൃഷ്ണൻ, പി.എം വേലായുധൻ, ശ്യാം രാജ് എന്നിവർ പങ്കെടുക്കും. സെൻട്രൽ ജംഗ്ഷനിൽ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പഹാരമണിയിക്കും. സമ്മേളനത്തിൽ വിവിധ രാഷ്ടീയ സാമൂഹിക സാംസ്‌ക്കാരിക മേഖലിയുള്ള പ്രമുഖ വ്യക്തികളെ പാർട്ടി അംഗത്വം നൽകി കെ.സുരേന്ദ്രൻ സ്വീകരിക്കും.