con

കോട്ടയം: വിരലിലെണ്ണാവുന്ന നിയമസഭാ സീറ്റിനായി സീനിയർ, ജൂനിയർ വ്യത്യാസമില്ലാതെ സ്ഥാനാർത്ഥി മോഹികൾ കൂട്ടയിടി നടത്തുന്നതിനിടയിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യം കാട്ടാതെ മൂന്നു സീനിയർ നേതാക്കൾ കോൺഗ്രസിൽ മാതൃകകളാകുന്നു .

കെ.പി.സി.സി എക്സികൂട്ടീവ് അംഗങ്ങളായ എം.ജി ശശിധരൻ, കുര്യൻ ജോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഹൈറേഞ്ച് യൂണിയൻ സെക്രട്ടറിയുമായ അഡ്വ. ജീരാജ് എന്നിവരാണ് സീറ്റിനായി കടിപിടി കൂടാതെ പാർട്ടി പ്രവർത്തനത്തിൽ ഒതുങ്ങി നിൽക്കുന്നത്.

കോട്ടയത്തെ സീനിയർ കോൺഗ്രസ് നേതാവാണ് അച്ചാച്ചിയെന്ന് വിളിപ്പേരുള്ള എം.ജി ശശിധരൻ . ദീർഘകാലം ഡി.സി.സി വൈസ് പ്രസിഡന്റായിരുന്നു . ഇപ്പോൾ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗമാണ് . സിനിമാ നിർമാതാവും സാംസ്കാരിക പ്രവർത്തകനുമായ കുര്യൻ ജോയ് കോട്ടയം ഡി.സി.സി മുൻ പ്രസിഡന്റും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമാണ് . സഹകരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിരുന്നു . വിവിധ യൂണിയൻ നേതാവുമാണ്

. ജീരാജ് സീനിയർ കോൺഗ്രസ് നേതാവാണ്. വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു . മലനാട് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറിയുമാണ് .

തദ്ദേശീയരും ഇറക്കുമതി നേതാക്കളുമടക്കം കോട്ടയത്ത് ഒരു ഡസനോളം പേർ ഒരു സീറ്റിനായി സകല സ്വാധീനവും സമ്മർദ്ദ തന്ത്രങ്ങളും പയറ്റുമ്പോഴാണ് മത്സരിക്കാനില്ലെന്ന നിലപാടിൽ മാറി നിന്ന ഇവർ ശ്രദ്ധേയരാകുന്നത്.