പൊൻകുന്നം:ചിറക്കടവ് സർവീസ് സഹകരണ ബാങ്കിലെ അഴിമതിയിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ബാങ്കിലേയ്ക്ക് മാർച്ച് നടത്തി.
കോൺഗ്രസ് നേതൃത്വം നൽകുന്ന ബാങ്കിൽ സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. ബാങ്കിനായി വാങ്ങിയ സ്ഥലത്തിന് ഭരണസമിതിയംഗങ്ങൾ കമ്മീഷൻ വാങ്ങിയതായും സൂചനയുണ്ട്.വാല്യുവേഷനിൽ ക്രമക്കേട് നടന്നതായും പരിശോധനയിൽ കണ്ടെത്തി. ഭരണ സമിതിയംഗങ്ങൾ തന്നെ നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ജില്ലാ സെക്രട്ടറി സജേഷ് ശശി മാർച്ച് ഉദ്ഘാടനം ചെയ്തു. ബാങ്ക് ഭരണസമിതി രാജിവെച്ച് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തണമെന്ന് ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. പ്രതിഷേധ യോഗത്തിൽ എം.എസ് അജു അദ്ധ്യക്ഷനായി. എസ്.ദീപു,ക്രിസ്റ്റി സജി, പി.എസ് ശ്രീജിത്, വി.ജി. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.