പാലാ: നിയോജകമണ്ഡലത്തിൽ ജനസമക്ഷം വികസന സൗഹൃദസദസുമായി മാണി.സി കാപ്പൻ എം.എൽ..എ. പാലാമണ്ഡലത്തിൽ വരുന്ന അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കേണ്ട വികസന പദ്ധതികകൾക്കു മാർഗ്ഗരേഖ തയാറാക്കുന്നതിനവേണ്ടിയാണ് മാണി.സി കാപ്പൻ ജനസമക്ഷം ദർശൻ 2025 വികസന സൗഹൃദസദസ് സംഘടിപ്പിക്കുന്നത്. നാളെ മുതൽ 16 വരെ പാലാ നിയോജകമണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലുമായി 100 വികസന സൗഹൃദസദസ്സുകൾ സംഘടിപ്പിക്കും. എല്ലാ മേഖലകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കും.
പരിപാടിയുടെ ഉദ്ഘാടനം കൊഴുവനാൽ പഞ്ചായത്തിലെ റ്റിംസ് ജോസഫ് നെടുംമ്പുറത്തിന്റെ വസതിയിൽ നാളെ വൈകിട്ട് നാലിന് നടക്കും. തുടർന്ന് 5ന് മേവിട ആക്കിമാട്ടേൽ ബോബൻ, 6ന് തോടനാൽ പറത്താനത്ത് ജോഷി, 7ന് കൊഴുവനാൽ തെക്കേമുറി ഷാജു എന്നിവരുടെ വസതികളിലും പരിപാടി നടത്തും.