പൊൻകുന്നം:ചിറക്കടവ് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കിനെതിരെ സി.പി.എം കേരള കോൺഗ്രസ് എം നടത്തുന്ന കള്ള പ്രചരണങ്ങൾ നല്ല നിലയിൽ പ്രവർത്തിക്കുന്ന ബാങ്കിനെ അപകീർത്തിപ്പെടുത്താനുള്ള ഗുഢാലോചനയാണെന്ന് കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. ബാങ്കിന്റെ പേരിൽ ഒരു കോടതി സ്റ്റേയും, അന്വേഷണവും നിലവിലില്ല. പതിറ്റാണ്ടുകളായി സഹകാരികളുടെ വിശ്വാസം ആർജിച്ച് പ്രവർത്തിക്കുന്ന ബാങ്കിനെ തകർക്കാൻ കഴിയില്ലെന്നും കോൺഗ്രസ് ചിറക്കടവ് മണ്ഡലം കമ്മിറ്റിയുടെ നിക്ഷേധകുറിപ്പിൽ പറയുന്നു.