അടിമാലി .മോട്ടോർ വാഹന വകുപ്പിന്റെ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി അടിമാലി മേഖലയിൽ നടത്തിയ വാഹന പരിശോധനയിൽ രണ്ട് ഫ്രീക്കൻ ബൈക്കുകൾ കസ്റ്റഡിയിൽ എടുത്തു.കാതടിപ്പിക്കുന്ന. ശബ്ദത്തിൽ ചീറിപ്പാഞ്ഞ മോഡിഫൈ ചെയ്ത ബൈക്കുകളാണ് പിടിയിലായത്. ഓരോ ബൈക്കിനും 5000 രൂപാ വിതം പിഴ അടപ്പിച്ചു.കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ 12 നും 18 നും ഇടയിൽ പ്രായമുള്ള കുട്ടികൾ ലൈസൻസ് പിടിയിലായി. തുടർന്ന് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു. മാതാപിതാക്കളെ വിളിച്ചു വരുത്തി പതിനായിരം രൂപ വീതം പിഴയടപ്പിച്ചു. വാഹന പരിശോധനയിൽ എം.വി.ഐ മാരായ എൽദോ വർഗ്ഗീസ്, മുജീബ് എന്നിവർ നേതൃത്വം നൽകി.