അടിമാലി:ഡിവൈഎഫ്‌ഐ അടിമാലി ബ്ലോക്ക് കൺവെൻഷൻ നടത്തി. ജില്ലാ പ്രസിഡന്റ് പി. പി .സുമേഷ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കൃഷ്‌ണേന്ദു അദ്ധ്യക്ഷയായി. സംസ്ഥാന കമ്മിറ്റി അംഗം എ രാജ, ജില്ലാ ജോയിന്റ് സെക്രട്ടറി വി ജി പ്രതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. ജോമോൻ ജോയി (പ്രസിഡന്റ്), നിഖിൽ ഷാജൻ, റിക്‌സൺ പൗലോസ് (വൈസ് പ്രസിഡന്റ്മാർ)
സി എസ് സുധീഷ് (സെക്രട്ടറി), ജെയ്‌സൺ ജോസ്, മനു തോമസ് (ജോയിന്റ് സെക്രട്ടറി), സി എം നിസാർ (ട്രഷറർ) എന്നിവർ ഭാരവാഹികളായി 21 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.