dog

കാഞ്ഞിരപ്പള്ളി: ചരമവാർഷിക ചടങ്ങിനെത്തിയ ഗ്രാമ പഞ്ചായത്തംഗത്തെ കടിച്ച നായയെ ബ്ലോക്ക് പഞ്ചായത്തംഗം വെടിവച്ചു കൊന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ പാറത്തോട് പഞ്ചായത്തിലെ ഇടച്ചോറ്റിയിലാണ് സംഭവം. മുണ്ടക്കയം ഗ്രാമ പഞ്ചായത്തംഗം സി.വി.അനിൽകുമാറിനും പാലൂർക്കാവ് നടയ്ക്കൽ അലനുമാണ് നായയുടെ കടിയേറ്റത്. ബന്ധുവീട്ടിലെത്തിയ അലനെയാണ് ആദ്യം കടിച്ചത് .

തുടർന്ന് സമീപത്തുള്ള മുണ്ടക്കയം ഡിവിഷൻ ബ്ലോക്ക് പഞ്ചായത്തംഗം ജോഷി മംഗലത്തിന്റെ വീടിന്റെ മുറ്റത്തു നിന്ന അനിൽകുമാറിനെയും ആക്രമിക്കുകയായിരുന്നു. ജോഷിയുടെ മാതാപിതാക്കളുടെ ചരമവാർഷിക ചടങ്ങിന് എത്തിയതായിരുന്നു അനിൽകുമാർ. വീട്ടിലേക്ക് കയറാൻ ശ്രമിച്ച നായയെ

ജോഷി തന്റെ ലൈസൻസുള്ള തോക്കുപയോഗിച്ച് ഒടുവിൽ വെടിവെച്ചു കൊല്ലുകയായിരുന്നു.