
എരുമേലി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പോളിംഗ് സ്റ്റേഷനുകളുടെ സുരക്ഷാ ചുമതലകൾക്കായി കേന്ദ്ര സേന എത്തി. ഐ ടി ബി.പി.വിഭാഗത്തിലെ 100
പേരടങ്ങുന്ന സംഘമാണ് എരുമേലിയിൽ എത്തിയത്. ഇലക്ഷൻ കമ്മിഷന്റെ ജില്ലാ യോഗത്തിനു
ശേഷമേ ഇവരുടെ വിന്യാസം തീരുമാനമാകൂ. താമസം, ഭക്ഷണം എന്നിവ അടക്കമുള്ള
സൗകര്യങ്ങൾ പരിഗണിച്ചാണ് ഇവരെ എരുമേലിയിലെത്തിച്ചത്. ഇപ്പോൾ എരുമേലി പൊലീസ് സ്റ്റേഷൻ വളപ്പിലാണ് ഇവർക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.