കുമരകം: കക്കാവ്യവസായ സഹകരണ സംഘങ്ങൾക്ക് സർക്കാർ മൂന്നര കോടി രൂപ പുനരുദ്ധാരണ ഗ്രാന്റായി അനുവദിച്ചു. കുമരകം,വൈക്കം ടി.വി പുരം, വെച്ചൂർ എന്നിവയടക്കം കേരളത്തിൽ 12 കക്കാവ്യവസായ സഹകരണ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. 11 സംഘങ്ങൾക്ക് 30 ലക്ഷം രൂപാ വീതവും വെച്ചൂരിലെ കറുത്ത കക്കാ സംഘത്തിന് 20 ലക്ഷം രൂപയും ലഭിക്കും. 2019 സാമ്പത്തിക വർഷത്തിലെ സഹായമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.