മുണ്ടക്കയം: വൈദ്യുതി മുടക്കത്തെ തുടർന്ന് മുണ്ടക്കയം മേഖലയിൽ കുടിവെള്ള വിതരണം മുടങ്ങുന്നത് ഒഴിവാക്കാൻ പദ്ധതിയൊരുങ്ങുന്നു.പുതിയ പദ്ധതിയുടെ ഭാഗമായി വൈദ്യുത ലൈൻ വലിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ ആരംഭിച്ചു.

പതിവായുള്ള വൈദ്യുതി തടസത്തെ തുടർന്ന് മുണ്ടക്കയം ടൗൺ മേഖല ഉൾപ്പെടെയുള്ള പ്രശേത്തെ കുടിവെള്ള വിതരണം തടസ്സപ്പെടുന്നത് പതിവായിരുന്നു. ഇതിന് പരിഹാരമായി മുണ്ടക്കയം ബൈപ്പാസിൽ സ്ഥിതി ചെയ്യുന്ന ജലവിതരണ വകുപ്പിന്റെ പമ്പ് ഹൗസിലേയ്ക്കുള്ള ലൈനിലേയ്ക്ക് പുതിയ ഫീഡറിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. നിലവിൽ പുഞ്ചവയൽ ഫീഡറിൽ നിന്നാണ് പമ്പ് ഹൗസിലെ മോട്ടോർ പ്രവർത്തിക്കുള്ള വൈദ്യുതി എത്തിരുന്നത്. വനമേഖല ഉൾപ്പെടുന്ന പ്രദേശത്ത് കൂടിയാണ് ഈ ലൈൻ കടന്നുപോകുന്നത്. ഇതുമൂലം വൈദ്യുതി തടസവും പതിവായിരുന്നു .ഇതിന് പരിഹാരമായാണ് 35 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ വൈദ്യുതി ലൈൻ വലിക്കുന്നത്.മുണ്ടക്കയം ടൗണിൽ നിന്നും പമ്പ് ഹൗസിലേയ്ക്ക് എ. ബി.സി ലൈൻ കൂടി എത്തുന്നതോടെ വൈദ്യതി തടസത്തിന് പരിഹാരമാകുമെന്ന് മുണ്ടക്കയം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ സി.വി.അനിൽകുമാർ പറഞ്ഞു.