മുണ്ടക്കയം: ഇന്ധന വിലവർദ്ധനയിൽ പ്രതിഷേധിച്ചു സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലുള്ള വാഹനപണിമുടക്ക് മലയോര മേഖലയിൽ ഹർത്താലായി മാറി. ബസുകൾ നിരത്തിലിറങ്ങിയില്ല. ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്. പണിമുടക്കിനെ തുടർന്ന് മുണ്ടക്കയത്ത് സംയുക്ത തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ പ്രകടനം നടത്തി.നിയാസ് കല്ലുപുരക്കൽ, പി.എസ് സുരേന്ദ്രൻ, എം.ജി രാജു,റജിനാ റഫിഖ്, കെ.റ്റി സനിൽ,ഹാരിഷ്,രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ബി.എം.എസ് ഒഴികെയുള്ള സംഘടനകൾ പണിമുടക്കിൽ പങ്കെടുത്തു.