കോട്ടയം: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്‌മെന്റ് സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും. 60 വയസ് കഴിഞ്ഞ എല്ലാവർക്കും 10,000 രൂപാ പ്രതിമാസ പെൻഷൻ അനുവദിക്കുമെന്നതാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം. സംസ്ഥാന പ്രസിഡന്റ് വിനോദ് കെ.ജോസ് പത്രിക പ്രകാശനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.എം.കെ ബാവ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടർ മെമ്പറും സംസ്ഥാന വൈസ് പ്രസിഡന്റുമായ ബിജു.എം. ജോസഫ്, ട്രഷറർ മുസ്തഫ തോപ്പിൽ, കോട്ടയം ജില്ലാ പ്രസിഡന്റ് എൻ.എം ഷരീഫ് തുടങ്ങിയവർ പങ്കെടുത്തു.