തൃക്കൊടിത്താനം: ജെ.സി.ഐ നാലുകോടിയുടെ നേതൃത്വത്തിൽ തൃക്കൊടിത്താനം ഹൈസ്‌കൂളിലെ പത്താം ക്ലാസ് കുട്ടികൾക്ക് പരീക്ഷ ഒരുക്ക സെമിനാർ നടന്നു. ജെ.സി.ഐ പ്രസിഡന്റ് ഷൈൻ.പി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സാനില പി.എസ് അദ്ധ്യക്ഷത വഹിച്ചു. ജെ.സി.ഐ മുൻ സോൺ കോഓർഡിനേറ്റർ ജോഷി കൊല്ലാപുരം ആമുഖസന്ദേശം നൽകി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ഉഷ എലിസബത്ത് വർഗീസ്, അദ്ധ്യാപകൻ സിനാജ് കെ.എം, പി.ടി.എ എക്‌സിക്യൂട്ടീവ് ഷൈലജ, കൗൺസിലർ സുധിന ചാക്കോ എന്നിവർ പങ്കെടുത്തു. ജെ.സി.ഐ സോൺ ട്രെയിനർ ശ്യാം കുമാർ സെമിനാർ നയിച്ചു.