കട്ടപ്പന: കട്ടപ്പന ഗവ. കോളജിൽ നടന്ന ബഡ്ജറ്റ് പ്രസന്റേഷനിൽ പുളിയൻമല ക്രൈസ്റ്റ് കോളജിലെ വിദ്യാർത്ഥികൾ മൂന്നാം സ്ഥാനം നേടി. രണ്ടാം വർഷ ബികോം. കമ്പ്യൂട്ടർ അപ്ലിക്കേഷൻ വിദ്യാർത്ഥിനി ഡോൺ സാറാ ബേബി, ബി.എ. ഇക്കണോമിക്‌സ് വിദ്യാർത്ഥിനി അലീന ജെയിംസ് എന്നിവരാണ് നേട്ടത്തിന് അർഹരായത്. വിജയികളെ പ്രിൻസിപ്പൽ ഫാ. ഡോ. അലക്‌സ് ലൂയിസ്, വൈസ് പ്രിൻസിപ്പൽ ഫാ. സന്തോഷ് ചെമ്പകത്തുങ്കൽ, അദ്ധ്യാപകരായ ധന്യ മോഹനൻ, അഖിൽ പി.വർഗീസ്, ബിബിൻമോൻ വർഗീസ്, ആർലിൻ റോസ് ഇമ്മാനുവൽ, ടിന്റു ജോർജ് എന്നിവർ അനുമോദിച്ചു.