കോട്ടയം: വിവിധ പാർട്ടികളിൽ നിന്നുള്ളവർ ആർ.എസ്.പി ലെനിലിസ്റ്റിൽ ലയിക്കുന്നതിന്റെ സമ്മേളനംഇന്ന് വൈകിട്ട് മൂന്നിന് കോട്ടയം പ്രസ് ക്ളബിൽ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ മുഖ്യ പ്രഭാഷണം നടത്തും. കോവൂർ കുഞ്ഞമോൻ പാർട്ടിയിലേയ്‌ക്കെത്തിയവരെ സ്വീകരിക്കും. ഷാജി ഫിലിപ്പ് പതാക കൈമാറ്റവും നയവിശദീകരണവും നടത്തും.