പൊൻകുന്നം: ജനകീയവായനശാലയിലെ ബാലവേദി വാർഷികം വായനശാല പ്രസിഡന്റ് ടി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു. യുവജനവേദി വാർഷികം പഞ്ചായത്തംഗം കെ.ജി.രാജേഷ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റായി അമൃത റാവു, സെക്രട്ടറിയായി നിരഞ്ജന എബി എന്നിവരെ തിരഞ്ഞെടുത്തു. ജനകീയ യുവജനവേദി പ്രസിഡന്റായി അശ്വതി റാവു, സെക്രട്ടറിയായി എം.എൻ.അഖില എന്നിവരെ തിരഞ്ഞെടുത്തു.