kob-ani

തിടനാട് : കിണറ്റിൽ വീണ് ലോറി ഡ്രൈവറായ മരുതുംവയലിൽ അനി (ബിജു-40) മരിച്ചു. ഇന്നലെ വൈകിട്ട് വാരിയാനിക്കാട് കള്ളിവയലിൽ സാജന്റെ പുരയിടത്തിലെ കിണറ്റിലാണ് അനി വീണത്. തടി കയറ്റുന്നതിനിടയിൽ വെള്ളം എടുക്കാൻ പോകുന്നതിനിടെ കിണറ്റിൽ കാൽവഴുതി വീഴുകയായിരുന്നു. ഭാര്യ : ദീപ പിണ്ണാക്കനാട് കാക്കല്ലിൽ കുടുംബാംഗം. മകൾ : അക്ഷയ. സംസ്കാരം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ.