thomas
പരിക്കേറ്റ തോമസ്

രാജകുമാരി: ഭിന്നശേഷിക്കാരുടെ യോഗം കഴിഞ്ഞ് മടങ്ങിയ ഗൃഹനാഥൻ സഞ്ചരിച്ച മുച്ചക്ര വാഹനത്തിൽ കാട്ടുപന്നി ഇടിച്ച് അപകടം. ഒട്ടാത്തി, കിഴക്കതടത്തിൽ തോമസ് (ബെന്നി -54) സഞ്ചരിച്ച വാഹനത്തിലാണ് ഞായറാഴ്ച രാത്രി 9 ന് വെങ്കലപ്പാറ മേട്ടിൽ കാട്ടുപന്നി തട്ടിയത്. ഇടിയുടെ ആഘാതത്തിൽ തോമസും വാഹനവും 300 മീറ്ററോളം താഴെ കൊക്കയിലേക്ക് പതിച്ചു. താഴെ ഒരു മരക്കുറ്റിയിൽ പിടിച്ചു രക്ഷപെട്ട തോമസ് പ്രയാസപ്പെട്ട് റോഡിൽ എത്തി. സമീപത്തെ വീട്ടിൽ അഭയം തേടിയ തോമസിനെ നാട്ടുകാർ ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ പിന്നീട് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. തോളെല്ല് ഒടിയുകയും ഒരു വാരിയെല്ലിന് പൊട്ടൽ സംഭവിച്ചതായും പരിശോധനയിൽ വ്യക്തമായി.