root

കുമരകം: തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്നസാദ്ധ്യതാ പ്രദേശങ്ങളിൽ ഐ.ടി.ബി.പി യെ ഉൾപ്പെടുത്തി പൊലീസ് റൂട്ട് മാർച്ച് നടത്തി. ഇന്നലെ വൈകുന്നേരം മുന്നിന് ചക്രംപടിക്ക് സമീപം ആശാരി മറ്റം കോളനിയിൽ നിന്നാണ് റൂട്ട് മാർച്ച് ആരംഭിച്ചത് . കുമരകം ചന്തക്കവലയിലൂടെ ഇല്ലിക്കലിൽ സമാപിച്ചു. ജില്ലാ പൊലീസ് മേധാവി ഡി. ശില്പ നേതൃത്വം നൽകി. കോട്ടയം ഡി വൈ. എസ്. പി.എം. അനിൽകുമാർ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എസ് ദിനരാജ്, നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.അനിൽകുമാർ, കുമരകം സി.ഐ. വി.സജികുമാർ, എസ് .ഐ. എസ്. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു